---
title: "#POCSO | പോക്‌സോ നിയമ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു "
english_title: "Organized #POCSO Legal #Awareness #Workshop at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134471/organized-pocso-legal-awareness-workshop-at-perambra"
published_at: "2023-07-28T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3be9751e51_1_avk.JPG"
keywords: []
---

# #POCSO | പോക്‌സോ നിയമ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** സമഗ്ര ശിക്ഷ കേരള-കോഴിക്കോട്, ബിആര്‍സി പേരാമ്പ്രയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പോക്‌സോ ആക്ട് നിയമം ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** സമഗ്ര ശിക്ഷ കേരള-കോഴിക്കോട്, ബിആര്‍സി പേരാമ്പ്രയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പോക്‌സോ ആക്ട് നിയമം ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര ബിആര്‍സി ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍ബി കവിത അധ്യക്ഷത വഹിച്ചു.

ലൈംഗിക അതിക്രമങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് നിലവിലുള്ള പോക്‌സോ ഉള്‍പ്പെടെയുള്ള നിയമങ്ങളെ കുറിച്ചും അവയുടെ നിര്‍വഹണത്തെക്കുറിച്ചും സമൂഹത്തെയും കുട്ടികളെയും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര ബിആര്‍സി പരിധിയിലെ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.

ബാലപീഡനത്തിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

ബിആര്‍സി ട്രെയിനര്‍ കെ ഷാജിമ, കെ.സി ജാഫര്‍ (കൂത്താളി വിഎച്ച്എസ്എസ്), എം സിജ ( കുഞ്ഞാലിമരയ്ക്കാര്‍ എച്ച്എസ്എസ് ), അഡ്വ : കവിത മാത്യു എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

ബ്ലോക്ക് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രെയിനര്‍ കെ ഷാജിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134471/organized-pocso-legal-awareness-workshop-at-perambra)