---
title: "കലയും സാഹിത്യവും സാമൂഹിക പ്രതികരണങ്ങളാവണമെന്ന് "
english_title: "Art and literature should be social responses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134498/art-and-literature-should-be-social-responses"
published_at: "2023-07-28T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3d7e0ea792_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# കലയും സാഹിത്യവും സാമൂഹിക പ്രതികരണങ്ങളാവണമെന്ന് 

> **Lead Summary:** **പേരാമ്പ്ര:** കലയും സാഹിത്യവും സാമൂഹിക പ്രശ്‌നങ്ങളോടുള്ള പ്രതികരണമാകണമെന്ന് കേരള മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കലയും സാഹിത്യവും സാമൂഹിക പ്രശ്‌നങ്ങളോടുള്ള പ്രതികരണമാകണമെന്ന് കേരള മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്ന് കയറ്റം പ്രതിരോധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. മാപ്പിള കലകള്‍ തനത് രൂപത്തില്‍ നിലനിര്‍ത്താനും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.

പേരാമ്പ്ര വ്യാപാര ഭവനില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് എം.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എം അഷ്‌റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ മണ്ണാറത്ത് പദ്ധതി വിശദീകരണവും സി.ടി മുഹമ്മദ് മുഖ്യ പ്രഭാഷണവും നടത്തി. എന്‍.കെ.മുസ്തഫ, കെ.കെ. അബൂബക്കര്‍, എം.സി. മജീദ്, കെ മുഹമ്മദ്, ഷംസുദ്ദീന്‍ മര്‍ഹബ, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : കെ.കെ.അബൂബക്കര്‍ പ്രസിഡന്റ് ), മുഹമ്മദ് ഉള്ള്യേരി, ഹസ്സന്‍ പാതിരിയാട്ട്, ഷംസുദ്ദീന്‍ മര്‍ഹബ (വൈസ് പ്രസിഡന്റുമാര്‍), എന്‍.കെ മുസ്തഫ. (ജന.സെക്രട്ടറി), മുജീബ് കോമത്ത്, കെ.മുനീര്‍, എന്‍.കെ.കുഞ്ഞിമുഹമ്മദ് (സെക്രട്ടറിമാര്‍ ), എം.സി മജീദ് കച്ചിന്‍സ് ( ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

വനിത വിംഗ് ഭാരവാഹികള്‍: ഷര്‍മിന കോമത്ത് (ചെയ പേഴ്‌സണ്‍), എന്‍.കെ. സല്‍മ( കണ്‍വീനര്‍). ഇശല്‍ കൂട്ടം :അഫ്‌ലഹ് പാറക്കടവ് (ചെയര്‍മാന്‍), നൗഫല്‍ പി (കണ്‍വീനര്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134498/art-and-literature-should-be-social-responses)