---
title: "#donatingfood| വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണത്തിന്റെ തുക സംഭാവന ചെയ്ത് കുടുംബശ്രീ മാതൃകയായി "
english_title: "Kudumbashree set an example by donating the amount of food for the students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134511/kudumbashree-set-an-example-by-donating-the-amount-of-food-for-the-students"
published_at: "2023-07-28T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3e1b4422c9_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #donatingfood| വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണത്തിന്റെ തുക സംഭാവന ചെയ്ത് കുടുംബശ്രീ മാതൃകയായി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഫ്രണ്ട്സ് കുടുംബശ്രിയുടെ 22ാമത് വാര്‍ഷികത്തോടനുബന്ധിച്ച് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂള്‍, വെല്‍ഫെയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനു ആവശ്യമായ തുക സംഭാവന ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഫ്രണ്ട്സ് കുടുംബശ്രിയുടെ 22ാമത് വാര്‍ഷികത്തോടനുബന്ധിച്ച് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂള്‍, വെല്‍ഫെയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനു ആവശ്യമായ തുക സംഭാവന ചെയ്തു.

അധ്യാപികമാരായ പ്രജുന, ഷിഞ്ച എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ഫ്രണ്ട്സ് കുടുംബശ്രീ അംഗങ്ങളായ ബിന്ദു പ്രകാശ്, എ.കെ കല്യാണി, വി.വി റീന, വി അനിത, സൗമിനി, സരോജിനി രാമപുരം, കെ.വി സൗമിനി, സി.ദിലീന എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134511/kudumbashree-set-an-example-by-donating-the-amount-of-food-for-the-students)