---
title: "#dyfi | ഡിവൈഎഫ്‌ഐ സെക്കുലര്‍ സ്ട്രീറ്റ് ; കോഴിക്കോട് ജില്ലാ ജാഥയ്ക്ക് ആവേശകരമായ തുടക്കം"
english_title: "DYFI Secular Street; An exciting start to the Kozhikode District Jatha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134709/dyfi-secular-street-an-exciting-start-to-the-kozhikode-district-jatha"
published_at: "2023-07-29T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4d51f52a84_1_adyfi.jpg"
keywords: []
---

# #dyfi | ഡിവൈഎഫ്‌ഐ സെക്കുലര്‍ സ്ട്രീറ്റ് ; കോഴിക്കോട് ജില്ലാ ജാഥയ്ക്ക് ആവേശകരമായ തുടക്കം

> **Lead Summary:** ** പേരാമ്പ്ര:** 'ഇന്ത്യയെ മതരാഷ്ട്രമാക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ഓഗസ്റ്റ് 15 ന് സെക്കുലര്‍ സ്ട്രീറ്റ് സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി കോഴിക്കോട് പതിനേഴ് ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജൂലൈ 27 മുതല്‍ ആഗസ്ത് 2 വരെ ജില്ലാ കാല്‍നട ജാഥകള്‍ പര്യടനം നടത്തും.

## Article Content

** പേരാമ്പ്ര:** 'ഇന്ത്യയെ മതരാഷ്ട്രമാക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ഓഗസ്റ്റ് 15 ന് സെക്കുലര്‍ സ്ട്രീറ്റ് സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി കോഴിക്കോട് പതിനേഴ് ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജൂലൈ 27 മുതല്‍ ആഗസ്ത് 2 വരെ ജില്ലാ കാല്‍നട ജാഥകള്‍ പര്യടനം നടത്തും.

ജില്ലാ സെക്രട്ടറി പി.സി ഷൈജു ക്യാപ്റ്റനായ ജാഥ ഒഞ്ചിയം ബ്ലോക്കിലെ മാങ്ങോട്ട് പാറയില്‍വെച്ച് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉല്‍ഘാടനം ചെയ്തു. ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, പയ്യോളി, വടകര എന്നീ ബ്ലോക്കില്‍ പര്യടനം നടത്തി. വടകര ടൗണില്‍ ജാഥ സമാപിക്കും. സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ ഷെഫീഖ് വൈസ് ക്യാപ്പറ്റനും ജില്ലാ സെക്രട്ടറിയേറ്റ് പി.വി അമൃത ജാഥാ മാനേജരുമാണ്.

ജില്ലാ പ്രസിഡന്റ് അഡ്വ: എല്‍.ജി ലിജീഷ് ക്യാപ്റ്റനായ ജാഥ ഫറൂഖ് ബ്ലോക്കിലെ നടുവട്ടത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പങ്കാളിയായി.

ഫറോഖ്, കോഴിക്കോട് സൗത്ത്, കോഴിക്കോട് ടൗണ്‍, കോഴിക്കോട് നോര്‍ത്ത്, കക്കോടി, കൊയിലാണ്ടി ബ്ലോക്കില്‍ പര്യടനം നടത്തി. ജാഥ ഊരള്ളൂരില്‍ സമാപിക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ മാനേജരും ജില്ലാ കമ്മിറ്റി അംഗം എം.വി നീതു ജാഥാ മാനേജരുമാണ്.

മതനിരപേക്ഷതയെ തകര്‍ക്കുന്ന മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും നയങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിതെന്നും ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഓഗസ്റ്റ് 15 ന് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റും അതിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാകാല്‍ നടജാഥകളും വിജയിപ്പിക്കണമെന്ന് എല്ലാ സംഘടനാ ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134709/dyfi-secular-street-an-exciting-start-to-the-kozhikode-district-jatha)