---
title: "പി.എം. കിസാന്‍ പരിപാടി സംഘടിപ്പിച്ചു "
english_title: "P.M. Kisan organized the event at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134722/pm-kisan-organized-the-event-at-chakkittapara"
published_at: "2023-07-29T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4e05e0cc29_1_kvk.jpg"
keywords: []
---

# പി.എം. കിസാന്‍ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ :** പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 14 -ാം ഗഡു വിതരണോത്ഘാടനത്തോടനുബന്ധിച്ച് കെവികെയില്‍ വച്ച് പരിപാടിയുടെ ലൈവ് ടെലികാസ്റ്റും, കൂണ്‍ കൃഷി പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപ്പാറ :** പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 14 -ാം ഗഡു വിതരണോത്ഘാടനത്തോടനുബന്ധിച്ച് കെവികെയില്‍ വച്ച് പരിപാടിയുടെ ലൈവ് ടെലികാസ്റ്റും, കൂണ്‍ കൃഷി പരിശീലനവും സംഘടിപ്പിച്ചു.

ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഐഐഎസ്ആര്‍ സയന്റിസ്റ്റ് ഡോ. മുഹമ്മദ് അസ്ഹറുദീന്‍, കെവികെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്‌റ് ഡോ. കെ എം പ്രകാശ്, എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തി പരിപാടിയില്‍ പങ്കെടുത്ത നൂറ്റന്‍മ്പതോളം കര്‍ഷകര്‍ക്ക് വൃക്ഷത്തൈകളും ചിപ്പിക്കൂണ്‍ വിത്തും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134722/pm-kisan-organized-the-event-at-chakkittapara)