---
title: "രാമായണമാസാചരണം; വര്‍ണ്ണ കാഴ്ച ഒരുക്കി കുരുന്നുകള്‍"
english_title: "Ramayana celebration; Children develop color vision at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134729/ramayana-celebration-children-develop-color-vision-at-perambra"
published_at: "2023-07-29T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c511a044740_1_achii.jpg"
keywords: []
---

# രാമായണമാസാചരണം; വര്‍ണ്ണ കാഴ്ച ഒരുക്കി കുരുന്നുകള്‍

> **Lead Summary:** ** പേരാമ്പ്ര:** രാമായണമാസാചരണത്തിന്റെ ഭാഗമായി സംസ്‌കൃതി പേരാമ്പ്രയും വര്‍ണ്ണമുദ്ര ആര്‍ട്ട് സ്ക്കൂളും സംയുക്തമായി നടത്തിയ ചിത്ര രചനാമത്സരം ശ്രദ്ധേയമായി.

## Article Content

** പേരാമ്പ്ര:** രാമായണമാസാചരണത്തിന്റെ ഭാഗമായി സംസ്‌കൃതി പേരാമ്പ്രയും വര്‍ണ്ണമുദ്ര ആര്‍ട്ട് സ്ക്കൂളും സംയുക്തമായി നടത്തിയ ചിത്ര രചനാമത്സരം ശ്രദ്ധേയമായി.

രാമായണ കഥയെ ആസ്പദമാക്കി കുരുന്നുകള്‍ അവരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി.

രാമന്റെ വനവാസവും ലങ്കയില്‍ ഹനുമാന്‍ സീതയെ കണ്ടു മുട്ടുന്നതും ലക്ഷമണ രേഖയും രാമ-രാവണ യുദ്ധവും ഹനുമാന്‍ മരുത്വാമല വഹിച്ചു കൊണ്ടു പോകുന്നതും തുടങ്ങി രാമായണ കഥയിലെ പല സന്ദര്‍ഭങ്ങളും കുട്ടികളുടെ കാന്‍വാസില്‍ നിറഞ്ഞൊഴുകി.

ധാര്‍മ്മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായ് മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും അവര്‍ക്ക് രചനാ വിഷയമായി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായ് മത്സരത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

എല്‍പി വിഭാഗത്തില്‍ എസ്.എന്‍. ശിവാനി ഒന്നാം സ്ഥാനവും സി. ജുമാന രണ്ടാം സ്ഥാനവും അനയ് പ്രമോദ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പി. വൈഗ ലക്ഷ്മി, രണ്ടാം സ്ഥാനം നിരഞ്ജന അനൂപ്, മൂന്നാം സ്ഥാനം പാര്‍വ്വതി എസ്. നായര്‍, പൗര്‍ണവ് എന്നിവര്‍ കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഞ്ജല്‍ എസ്. അശോക് ഒന്നാം സ്ഥാനവും എസ്.വി. അല്‍ക രണ്ടാം സ്ഥാനവും എ.കെ. സൂര്യദേവ്, പി.എം. നമിത എന്നിവര്‍ മൂന്നാം സ്ഥനവും നേടി.

സംസ്‌കൃതി പ്രസിഡന്റ്  കെ.ഇ. സേതുമാധവന്‍ ചിത്ര രചനാമത്സരം ഉദ്ഘാടനം ചെയ്തു.

കലാ വിഭാഗം ചെയര്‍മാന്‍ എം.വി. രാജീവന്‍ അധ്യക്ഷത വഹിച്ചു. വിനോദ് പട്ടാണിപ്പാറ, സുബി വടകര, കെ.വി. ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134729/ramayana-celebration-children-develop-color-vision-at-perambra)