---
title: "#Gramodayavayanasala |  ഗ്രാമോദയ വായനശാല പെരവച്ചേരി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു "
english_title: "Gramodayavayanasala Peravacheri Onam Aghosham formed a welcome committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134784/gramodaya-vadagshala-peravacheri-onam-aghosham-formed-a-welcome-committee"
published_at: "2023-07-29T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c525f9a4503_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Gramodayavayanasala |  ഗ്രാമോദയ വായനശാല പെരവച്ചേരി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** **കോട്ടൂര്‍:** പെരവച്ചേരി ഗ്രാമോദയവായനശാലയുടെ ഈ വര്‍ഷത്തെ ഓണാഘോഷ വിപുലമായ പരിപാടികളോടെ നടത്താന്‍ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**കോട്ടൂര്‍:** പെരവച്ചേരി ഗ്രാമോദയവായനശാലയുടെ ഈ വര്‍ഷത്തെ ഓണാഘോഷ വിപുലമായ പരിപാടികളോടെ നടത്താന്‍ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി ചെയര്‍മാന്‍ വി.കെ ഇസ്മയില്‍, വൈസ് ചെയര്‍മാന്‍. ടി. ഗിരീഷ്, കണ്‍വീനര്‍ ഇ .ഗോവിന്ദന്‍ നമ്പീശന്‍, ജോയ്ന്റ് കണ്‍വീനര്‍: അമൃതേഷ് ചന്ദ്രന്‍, ട്രഷര്‍: ബിനീഷ് അത്തൂനി എന്നിവരെ തെരഞ്ഞെടുത്തു.

ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 27 ന് ഗൃഹാങ്കണ പൂക്കള മല്‍സരം, 28 ന് വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കമ്പവലി മല്‍സരം, കൂടാതെ പുരുഷ-വനിതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള വിവിധ കലാ-കായിക പരിപാടികള്‍ പെരവച്ചേരിയില്‍ വെച്ച് നടത്തുമെന്ന് ആഘോഷ പരിപാടി ഭാരാവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134784/gramodaya-vadagshala-peravacheri-onam-aghosham-formed-a-welcome-committee)