---
title: "#Logo | കേരളോത്സവം 2023: ലോഗോ ക്ഷണിക്കുന്നു "
english_title: "Kerala Festival 2023: Logo invites"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134799/kerala-festival-2023-logo-invites"
published_at: "2023-07-29T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c531a650beb_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Logo | കേരളോത്സവം 2023: ലോഗോ ക്ഷണിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര:** യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2023 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിക്കുന്നു.

## Article Content

**പേരാമ്പ്ര:** യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2023 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിക്കുന്നു.

ആഡ് - സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ലഭിച്ചിരിക്കണം.

എന്‍ട്രികള്‍ സമര്‍പ്പിക്കുന്ന കവറിന്റെ മുകളില്‍ കേരളോത്സവം 2023 ലോഗോ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി തിരുവനന്തപുരം 43 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2733139, 2733602

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134799/kerala-festival-2023-logo-invites)