---
title: "#OneDa ResidentialCamp | ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പുമായി അരിക്കുളം കെപിഎംഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ "
english_title: "KPMSM Higher Secondary School, Arikulam with Inisiyar One Day Residential Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134809/kpmsm-higher-secondary-school-arikulam-with-inisiyar-one-day-residential-camp"
published_at: "2023-07-29T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c53678ddf32_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #OneDa ResidentialCamp | ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പുമായി അരിക്കുളം കെപിഎംഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 

> **Lead Summary:** **‍ അരിക്കുളം:** അരിക്കുളം കെപിഎംഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**‍ അരിക്കുളം:** അരിക്കുളം കെപിഎംഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇനീസിയാര്‍ ഏകദിന റെസിഡെന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ഉദ്ഘാടനം കെ കെ സുബൈര്‍. കെഎഎസ് നിര്‍വ്വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സിഡിസി) പി.രാജീവന്‍ മുഖ്യാതിഥിയായിരുന്നു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍ അധ്യക്ഷനായി. ക്യാമ്പ് കോര്‍ഡിനേറ്റര്‍ എ.എം രേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് ശശി ഊട്ടേരി, എസ്എസ്ജി കണ്‍വീനര്‍ എ.കെ.എന്‍ അടിയോടി, മാനേജ്‌മെന്റ് പ്രതിനിധി ബീരാന്‍ ഹാജി, ഹെഡ്മാസ്റ്റര്‍ കെ.പി അബ്ദുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി ആര്‍.കെ നജ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രിന്‍സിപ്പള്‍ ഷഫീഖ് അലി സ്വാഗതവും, ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ ഷാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134809/kpmsm-higher-secondary-school-arikulam-with-inisiyar-one-day-residential-camp)