---
title: "#readingsession | കുട്ടികള്‍ വായന വിസ്മയം തീര്‍ത്ത പേരാമ്പ്രയിലെ വായന സദസ്സ് സമാപിച്ചു "
english_title: "The reading session concluded in Perampra where the children had a wonderful time reading"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134827/the-reading-session-concluded-in-perampra-where-the-children-had-a-wonderful-time-reading"
published_at: "2023-07-29T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c54b19e8318_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #readingsession | കുട്ടികള്‍ വായന വിസ്മയം തീര്‍ത്ത പേരാമ്പ്രയിലെ വായന സദസ്സ് സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വായന മാസാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച വായന സദസ്സ് സമാപിച്ചു.

## Article Content

**പേരാമ്പ്ര:** വായന മാസാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച വായന സദസ്സ് സമാപിച്ചു.

വായന ദിനത്തില്‍ തുടക്കം കുറിച്ച ഈ പദ്ധതിയില്‍ എല്‍.പി. , യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി നിര്‍ദേശിക്കപ്പെട്ട പത്ത് പുസ്തകങ്ങളില്‍ ഏതങ്കിലും ഒരു പുസ്തകം വായിച്ച് ആസ്വാദന കുറിപ്പ് സ്‌കൂള്‍ തലത്തില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് ഉപജില്ലയിലെ ഒന്‍പത് പഞ്ചായത്തിലും അതാത് പി.ഇ.സി, പഞ്ചായത്ത്ഭരണ സമിതി എന്നിവയുമായി സഹകരിച്ച് കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും വായന സദസ്സ് നടന്നു.

പഞ്ചായത്ത് തലത്തില്‍ നിന്നും വിജയിച്ച കുട്ടികള്‍ക്കാണ് ഉപജില്ല തല വായന സദസ്സ് സംഘടിപ്പിച്ചത്. മികച്ച അവതരമാണ് കുട്ടികള്‍ നടത്തിയത്. അവതരണത്തിന് ശേഷം കുട്ടികളുമായി പുസ്തകത്തെ കുറിച്ച് അഭിമുഖം നടന്നു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍.ബിനോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമാപന പ്രഖ്യാപനവും സമ്മാന വിതരണവും നടത്തി.

ബി.പി.സി. നിത വി.പി അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം.അഷറഫ്, പി. ഇ.സി. കണ്‍വീനര്‍ എ.സി. മൊയ്തി, ബി.ആര്‍.സി. ട്രെയിനര്‍ കെ.ഷാജിമ, ബി.ബി.ബിനീഷ്, കെ. സൗമ്യ, വി.കെ. അരുണ്‍കുമാര്‍ ,എന്‍.പി.എ. കബീര്‍, വേണുഗോപാല്‍ പേരാമ്പ്ര, കെ.റീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134827/the-reading-session-concluded-in-perampra-where-the-children-had-a-wonderful-time-reading)