---
title: "# hashisoil |  എക്‌സൈസ് പരിശോധന: പേരാമ്പ്ര ടൗണില്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍"
english_title: "#Exciseinspection: Caught with #hashishoil in #Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134833/exciseinspection-caught-with-hashish-oil-in-perampra-town"
published_at: "2023-07-29T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c550708dfa7_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # hashisoil |  എക്‌സൈസ് പരിശോധന: പേരാമ്പ്ര ടൗണില്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ടൗണില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി സ്വദേശി പിടിയിലായി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ടൗണില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി സ്വദേശി പിടിയിലായി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 3.5 ഗ്രാം ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി ബീച്ച് റോഡില്‍ കാസിം മകന്‍ ഹുസൈന്‍ സിയാദ്(24) എന്നയാളെ പിടികൂടിയത്.

ഒരു എന്‍.ഡി.പി.എസ് കേസ് എടുത്തു. പി.ഒ സബീര്‍അലി, സി.ഇ.ഒ അനൂപ്കുമാര്‍ എന്നിവരായിരുന്നു എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134833/exciseinspection-caught-with-hashish-oil-in-perampra-town)