---
title: " #safetyawarenessclass | സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി "
english_title: "Conducted safety awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134883/conducted-safety-awareness-class"
published_at: "2023-07-30T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5e2a2ed63a_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

#  #safetyawarenessclass | സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ് ക്ലാസ് എടുത്തു.

മെഡിക്കല്‍ ഓഫീസര്‍ ചന്ദ്രലേഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജെ എച്ച് ഐ ഗിരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി. വി.മനോജ്, എം.ടി മകേഷ് എന്നിവര്‍ ജീവനക്കാര്‍ക്ക് വേണ്ടി വിവിധതരം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളുടെ പ്രായോഗിക പരിശീലനവും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134883/conducted-safety-awareness-class)