---
title: "പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് നിയമനം "
english_title: "Part Time Ayurvedic Therapist Recruitment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134896/part-time-ayurvedic-therapist-recruitment"
published_at: "2023-07-30T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5e90f3530d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് നിയമനം 

> **Lead Summary:** ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് ( സ്ത്രീ/പുരുഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു.

## Article Content

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് ( സ്ത്രീ/പുരുഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ നിന്നും ലഭിക്കുന്ന ഒരു വർഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി: 18 നും 45 നും മധ്യേ.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർകാർഡും സഹിതം ജൂലൈ 31ന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495-2382314

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134896/part-time-ayurvedic-therapist-recruitment)