കൗമാര സുരക്ഷ ഉറപ്പാക്കാന്‍ അഡോളസന്റ് ബ്രിഗേഡുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൗമാര സുരക്ഷ ഉറപ്പാക്കാന്‍ അഡോളസന്റ് ബ്രിഗേഡുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
Nov 29, 2021 08:07 PM | By Perambra Editor

പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡു കെയര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന കൗമാര ശാക്തീകരണ പരിശീലന പരിപാടി 'ചങ്ക്' (ക്യാമ്പയിന്‍ ഫോര്‍ അഡോളസന്റ് നേചറിംഗ് കോഴിക്കോട്)ന് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.

കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കൗമാരക്കാരെത്തന്നെ പ്രയോജനപ്പെടുത്തുന്ന രീതിയാണ് ചങ്ക് മുന്നോട്ട് വെക്കുന്നത്. അഡോളസന്റ് ബ്രിഗേഡ് എന്ന പേരിലുള്ള നേതൃപാടവവും ആശയ വിനിമയ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള സ്‌കൂളിലെ കുട്ടികളുടെ ഗ്രൂപ്പിനാണ് ജില്ലാ പഞ്ചായത്ത് നിയമിക്കുന്ന മെന്റര്‍മാരുടെ നേതൃത്വത്തില്‍ ആദ്യ ഘട്ടത്തില്‍ പരിശീലനം കൊടുക്കുന്നത്.

സുരക്ഷിത കൗമാരം ഉറപ്പാക്കാനും ചതികുഴികള്‍ തിരിച്ചറിയാനും കൗമാരക്കാരുടെ പഠന - പെരുമാറ്റ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഓരോ ക്ലാസ്സിലും ഇനി കുട്ടികള്‍ക്ക് ചങ്കായി ബ്രിഗേഡ് അംഗങ്ങളുടെ കൈത്താങ്ങുണ്ടാവും.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കൗമാരക്കാരെ പ്രയോജനപ്പെടുത്തുന്നത്. പിന്നീട് ബ്രിഗേഡുകളുടെ നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികളിലേക്കും സന്ദേശമെത്തിക്കും. ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി 31 വരെ നീണ്ടു നില്‍ക്കുന്ന പദ്ധതിയാണിത്.

കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ നാല് മൊഡ്യൂളുകള്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കുവെക്കും. ക്ലാസ്സുകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ മെന്റര്‍മാരുമായി പങ്കുവെക്കുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്.

പഠന നൈപുണികളും പ്രവര്‍ത്തന പദ്ധതികളും എന്ന ഒന്നാമത്തെ മൊഡ്യൂള്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ കെ.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ എജ്യു കെയര്‍ കോഡിനേറ്റര്‍ നസീര്‍ നൊച്ചാട് അധ്യക്ഷനായി.

ചങ്ക് മെന്റര്‍ ഡോ.തുഷാര. സി.എച്ച് പരിശീലനത്തിന് നേതൃത്വം നല്‍കി. ചങ്ക് കോഡിനേറ്റര്‍ സി.നസീറ, കെ.ഷാഹിന്‍, സ്റ്റാഫ് സെക്രട്ടറി വി.എം.അഷ്‌റഫ്, സ്‌കൂള്‍ ഐ.ടി കോഡിനേറ്റര്‍ പി.പി റഷീദ്, സി.സജീബ്, എസ്.കെ സനൂപ് എന്നിവര്‍ സംസാരിച്ചു.

Nochchad Higher Secondary School with Adolescent Brigade to ensure adolescent safety

Next TV

Related Stories
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
Top Stories