---
title: "#keezhariyoor | ശ്രദ്ധേയമായി നമ്പ്രത്ത്കര സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ബിരിയാണി ചലഞ്ച് "
english_title: "true vision koyilandy Namprathkara Sanskara Palliative Care Centre's biryani challenge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134941/true-vision-koyilandy-namprathkara-sanskara-palliative-care-centres-biryani-challenge"
published_at: "2023-07-30T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6036abbd91_biriyani_LG.jpg"
keywords: []
---

# #keezhariyoor | ശ്രദ്ധേയമായി നമ്പ്രത്ത്കര സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ബിരിയാണി ചലഞ്ച് 

> **Lead Summary:** **കീഴരിയൂര്‍: **കാന്‍സര്‍ രോഗബാധിതനായ കാനോത്തമിത്തല്‍ അര്‍ഷാദിന്റെ ചികിത്സാ സഹായത്തിനായി സംസ്‌കാര പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. നമ്പ്രത്ത്കര സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററില്‍ നടന്ന പരിപാടി കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കീഴരിയൂര്‍: **കാന്‍സര്‍ രോഗബാധിതനായ കാനോത്തമിത്തല്‍ അര്‍ഷാദിന്റെ ചികിത്സാ സഹായത്തിനായി സംസ്‌കാര പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. നമ്പ്രത്ത്കര സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററില്‍ നടന്ന പരിപാടി കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സംസ്‌കാര പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കാദര്‍കുട്ടി ലുബ്‌സാഖിന് ബിരിയാണി ചലഞ്ചിന്റെ ആദ്യ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നല്‍കി. പാലിയേറ്റീവ് മെമ്പര്‍മാരും ശ്രീ വാസുദേവാശ്രമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്, സ്‌കൗട്ട് വിദ്യാര്‍ത്ഥികളും,

സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് എന്‍എസ്എസ് വിദ്യാര്‍ത്ഥികളും നാട്ടുകാരും കനോത്ത് മിത്തല്‍ അര്‍ഷാദ് ചികിത്സാസഹായ സമിതി ചെയര്‍മാന്‍ കെ.സി. രാജന്‍, കണ്‍വീനര്‍ കെ.എം. സുനില്‍, വാര്‍ഡ് മെമ്പര്‍ മോളി, അമല്‍ സരാഗ തുടങ്ങിയവര്‍ ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134941/true-vision-koyilandy-namprathkara-sanskara-palliative-care-centres-biryani-challenge)