ആര്‍.കെ.രവിവര്‍മ സംസ്ഥാന സാഹിത്യ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

ആര്‍.കെ.രവിവര്‍മ സംസ്ഥാന സാഹിത്യ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു
Nov 29, 2021 10:26 PM | By Perambra Editor

 പേരാമ്പ്ര: ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ. രവിവര്‍മ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് ശത്രുഘ്‌നന്‍ ഉദ്ഘാടനം ചെയ്തു.

പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷനായി. ഭാഷാശ്രീ പത്ത് വര്‍ഷം പിന്നിട്ടതില്‍ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂരിനെ അഭിനന്ദിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി ജോസഫ് പൂതക്കുഴി, ബാലസാഹിത്യത്തില്‍ സുരേഷ് മഠത്തിപ്പറമ്പ് കോട്ടയം (ബാലകഥ - തെരുവിന്റെ സംഗീതം ), ബിന്ദുവെങ്ങാട് മലപ്പുറം (ബാലകവിത- മഴത്തുള്ളികള്‍ ) , നാസര്‍ കക്കട്ടില്‍ കോഴിക്കോട് ( പുനരാഖ്യാനം - കാളിദാസ കൃതികള്‍ കുട്ടികള്‍ക്ക് ) എന്നിവരും സാഹിത്യത്തില്‍ ശ്രീല .വി .തൃശൂര്‍ (കഥ-വക്കു പൊട്ടിയ വാക്കുകള്‍), വി.കെ.വസന്തന്‍ വൈജയന്തിപുരം കോഴിക്കോട് (കവിതാ സമാഹാരം -ഇരുട്ടിനെ എനിക്ക് ഭയമാണ്), കെ.വി.കുഞ്ഞിരാമന്‍ ( യാത്രാ വിവരണം - നയാഗ്രാ.. നിനവുകളില്‍ നീയും), അശോകന്‍ ചേമഞ്ചേരി കോഴിക്കോട് (ലേഖനം -ജീവിത ശൈലീ രോഗങ്ങളും പ്രതിവിധിയും ഒരു സമഗ്രാന്വേഷണം), ഷസ് ലിവരുവോറ കോഴിക്കോട് (നോവല്‍ - അവസ്ഥാന്തരങ്ങള്‍ ) , പി.കെ.അയനിക്കാട് (നാടകം - സത്യാന്വേഷണം), വിജയന്‍ ചെറുവറ്റ (ചെറുകഥകള്‍ - ഒരു പ്രവാസിയുടെ ആത്മനൊമ്പരം), ടി.ഗംഗാധരന്‍ (പഠനം - ഭാരതം പ്രതിസന്ധിയില്‍) എന്നിവരും അര്‍ഹരായി.

ചടങ്ങില്‍ സൗദാറഷീദ് പേരാമ്പ്രയുടെ 'ഒറ്റ നക്ഷത്രം ' കവിതാ സമാഹാരവും സുരേഷ് മഠത്തിപ്പറമ്പിന്റെ 'പരല്‍ മീനുകള്‍ ' കഥാസമാഹാരവും പ്രകാശനം ചെയ്തു.

മുഹമ്മത് എവട്ടൂര്‍, അബദുള്‍ കരീം, എന്‍.എ.ദിനേശന്‍ മരുതോങ്കര, ദിനേശന്‍ പന്തിരിക്കര, മോഹനന്‍ കിഴക്കന്‍ പേരാമ്പ്ര തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സദന്‍ കല്പത്തൂര്‍ സ്വാഗതവും രതീഷ്.ഇ.നായര്‍ നന്ദിയും രേഖപ്പെടുത്തി.

RK Ravi Varma presented the State Literary Awards

Next TV

Related Stories
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Mar 27, 2024 06:20 PM

വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക...

Read More >>
സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

Mar 27, 2024 02:28 PM

സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

വടകര പാര്‍ലിമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയില്‍ നടന്ന റോഡ് ഷോ...

Read More >>
കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

Mar 27, 2024 10:52 AM

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയുടെ...

Read More >>
ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

Mar 26, 2024 04:33 PM

ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉപജില്ലകള്‍ക്കും ഉപജില്ല കണ്‍വീനര്‍മാര്‍ക്കും പുരസ്‌കാരങ്ങള്‍...

Read More >>
Top Stories