---
title: "ഡിവൈഎഫ്‌ഐ ജില്ലാ ജാഥ ഇന്ന് പേരാമ്പ്രയില്‍"
english_title: "DYFI District Jatha today in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135167/dyfi-district-jatha-today-in-perambra"
published_at: "2023-07-31T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c738f4448c2_1_ajatha.JPG"
keywords: []
---

# ഡിവൈഎഫ്‌ഐ ജില്ലാ ജാഥ ഇന്ന് പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര: **ഡിവൈഎഫ്‌ഐ ജില്ലാ ജാഥ ഇന്ന് പേരാമ്പ്രയില്‍ നടക്കും.

## Article Content

** പേരാമ്പ്ര: **ഡിവൈഎഫ്‌ഐ ജില്ലാ ജാഥ ഇന്ന് പേരാമ്പ്രയില്‍ നടക്കും.

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചാരണാര്‍ത്ഥം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു നേതൃത്വം നല്‍കുന്ന ജില്ലാ ജാഥ ഇന്ന് പേരാമ്പ്ര ബ്ലോക്കില്‍ പര്യടനം നടത്തും.

കാലത്ത് 10 മണിക്ക് പാലേരി, 11 ന് കൂത്താളി, 12 ന് പേരാമ്പ്ര, ഉച്ചയ്ക്ക് 3 ന് മുളിയങ്ങല്‍, വൈകുന്നേരം 5 ന് ചാത്തോത്ത് താഴെ സമാപിക്കും. സമാപന സമ്മേളനം രഞ്ജിത്ത് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135167/dyfi-district-jatha-today-in-perambra)