---
title: "#CITU  | ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സിഐടിയു കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍"
english_title: "3Shops and Commercial #Employees #Union #CITU #Kudumbhasree Hotel Workers #Convention at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135225/3shops-and-commercial-employees-union-citu-kudumbhasree-hotel-workers-convention-at-perambra"
published_at: "2023-07-31T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c75aa138a50_1_acm.JPG"
keywords: []
---

# #CITU  | ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സിഐടിയു കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍

> **Lead Summary:** ** പേരാമ്പ്ര:** ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എം ബ്ലോയിസ് യൂണിയന്‍ സിഐടിയു കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എം ബ്ലോയിസ് യൂണിയന്‍ സിഐടിയു കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

പത്കലയുടെ അധ്യക്ഷതയില്‍ സിഐടിയു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ തൊഴിലാളികള്‍ക്കും ഐഡി കാര്‍ഡ് വിതരണം ചെയ്തു.

വിവിധ പഞ്ചായത്തുകളില്‍ ഉള്ള ഹോട്ടലുകളില്‍ ആവിശ്യമായ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് കണ്‍വന്‍ പ്രമേയം മുഖേന ആവിശ്യപെട്ടു. ഏരിയയിലെ മുഴുവന്‍ കുടുംബശ്രീ ഹോട്ടലുകളും ദേശാഭിമാനി വരിക്കാരാകാന്‍ തീരുമാനിച്ചു.

പേരാമ്പ്ര ഏരിയ പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര, ഏരിയ സെക്രട്ടറി കെ.പി സജീഷ് എന്നിവര്‍ സംസാരിച്ചു. ഗീത മേപ്പയൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എംപി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135225/3shops-and-commercial-employees-union-citu-kudumbhasree-hotel-workers-convention-at-perambra)