---
title: "രാജന്‍ കെ പുതിയേടത്തിന് തൊറശ്ശേരികണ്ടി കുടുംബത്തിന്റെ സ്‌നേഹാദരം "
english_title: "love regards from the Thorasserikandi family to Rajan K Puthyedam at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135283/love-regards-from-the-thorasserikandi-family-to-rajan-k-puthyedam-at-koothali"
published_at: "2023-07-31T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c785842fc39_1_athora.JPG"
keywords: []
---

# രാജന്‍ കെ പുതിയേടത്തിന് തൊറശ്ശേരികണ്ടി കുടുംബത്തിന്റെ സ്‌നേഹാദരം 

> **Lead Summary:** **കൂത്താളി:** കൂത്താളി സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാജന്‍ കെ പുതിയേടത്തിന് തൊറശ്ശേരികണ്ടി കുടുംബം സ്‌നേഹാദരവ് നല്‍കി.

## Article Content

**കൂത്താളി:** കൂത്താളി സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാജന്‍ കെ പുതിയേടത്തിന് തൊറശ്ശേരികണ്ടി കുടുംബം സ്‌നേഹാദരവ് നല്‍കി.

തൊറശ്ശേരികണ്ടി തറവാട്ടില്‍ നടന്ന ചടങ്ങില്‍ ടി.കെ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.പി ബാലന്‍ പൊന്നാട അണിയിച്ചും മുതിര്‍ന്ന അംഗം ടി.കെ മാലതി ഉപഹാരം നല്‍കി.

സഹകരണ സംഘങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് രാജന്‍ കെ പുതിയേടത്ത് സംസാരിച്ചു. ടി.കെ അനില്‍, പി.എം രവി, വി.പി വത്സല, കെ.എം രാമചന്ദ്രന്‍, ടി.കെ ജിഷ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

വി.പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135283/love-regards-from-the-thorasserikandi-family-to-rajan-k-puthyedam-at-koothali)