---
title: "#felicitation | ആവള ബ്രദേഴ്‌സ് കലാസമിതി അനുമോദനസദസ്സ് സംഘടിപ്പിച്ചു "
english_title: "#Avala Brothers Kala Samithi organized a #felicitation session"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135295/avala-brothers-kala-samithi-organized-a-felicitation-session"
published_at: "2023-07-31T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c78c8f03a01_1_aanumo.JPG"
keywords: []
---

# #felicitation | ആവള ബ്രദേഴ്‌സ് കലാസമിതി അനുമോദനസദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **ആവള : **ആവള ബ്രദേഴ്‌സ് കലാസമിതി അനുമോദനസദസ്സ് സംഘടിപ്പിച്ചു.

## Article Content

**ആവള : **ആവള ബ്രദേഴ്‌സ് കലാസമിതി അനുമോദനസദസ്സ് സംഘടിപ്പിച്ചു.

2022-2023 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

കൂടാതെ കലാഭവന്‍മണി പാട്ടുകൂട്ടം പുരസ്‌കാര ജേതാവ് ലത നാരായണന്‍, കഴിഞ്ഞ ദിവസം മംഗ്ലൂരില്‍ വെച്ച് ട്രെയിനിനടിയില്‍പ്പെട്ട വ്യക്തിയെ രക്ഷപെടുത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആവള കുട്ടോത്ത് സ്വദേശി പ്രകേഷ്, പിഎസ്‌സി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മുഹമ്മദ് ഫാസില്‍ കാമ്പ്രത്ത് എന്നിവരെയും ആവള ബ്രദേഴ്‌സ് കലാസമിതി അനുമോദിച്ചു.

രവി അരീക്കല്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് എം കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിജയികള്‍ക്ക് ഉപഹാരം നല്‍കി. വാര്‍ഡ് അംഗങ്ങളായ എം.എം രഘുനാഥ്, കെ.എം ബിജിഷ, പ്രദീപ്കുമാര്‍ കാവല്ലൂര്‍, നിഷ മേയന എന്നിവര്‍ സംസാരിച്ചു.

കലാസമിതി സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി എന്‍.എം റസാഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135295/avala-brothers-kala-samithi-organized-a-felicitation-session)