---
title: "#honorrpfofficer} തീവണ്ടി യാത്രികനെ രക്ഷിച്ച ആര്‍ പി എഫ് ഉദ്യോഗസ്ഥനെ ആദരിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ "
english_title: "BJP workers honor the RPF officer who saved the train passenger"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135358/bjp-workers-honor-the-rpf-officer-who-saved-the-train-passenger"
published_at: "2023-07-31T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7cf9cf1817_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #honorrpfofficer} തീവണ്ടി യാത്രികനെ രക്ഷിച്ച ആര്‍ പി എഫ് ഉദ്യോഗസ്ഥനെ ആദരിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍:** മംഗളൂരുവില്‍ ഓടുന്ന തീവണ്ടിയിലേക്ക് ഫ്‌ളാറ്റ് ഫോമില്‍ നിന്ന് ചാടിക്കയറുമ്പോള്‍ തിവണ്ടിക്കിടയില്‍പ്പെട്ട യാത്രക്കാരന്റെ ജീവന്‍ സാഹസികമായി രക്ഷിച്ച ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ ആവള കുട്ടോത്ത് സ്വദേശി കുറ്റിയോട്ട് മഠത്തില്‍ പ്രകേഷിനെ ബി ജെ പി പ്രവര്‍ത്തകര്‍ ആദരിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** മംഗളൂരുവില്‍ ഓടുന്ന തീവണ്ടിയിലേക്ക് ഫ്‌ളാറ്റ് ഫോമില്‍ നിന്ന് ചാടിക്കയറുമ്പോള്‍ തിവണ്ടിക്കിടയില്‍പ്പെട്ട യാത്രക്കാരന്റെ ജീവന്‍ സാഹസികമായി രക്ഷിച്ച ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ ആവള കുട്ടോത്ത് സ്വദേശി കുറ്റിയോട്ട് മഠത്തില്‍ പ്രകേഷിനെ ബി ജെ പി പ്രവര്‍ത്തകര്‍ ആദരിച്ചു.

ആവള കൂട്ടാത്ത് നടന്ന ചടങ്ങില്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ജൂബിന്‍ ബാലകൃഷ്ണന്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. ബി ജെ പി ജില്ല കമ്മിറ്റി മെമ്പര്‍ കെ.കെ രജിഷ്, കെ.പി ബാബു, കെ.ടി വിനോദ്, ശ്രിഗേഷ് കുട്ടോത്ത്, ഭാസ്‌ക്കരന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135358/bjp-workers-honor-the-rpf-officer-who-saved-the-train-passenger)