---
title: "#obituary | കായണ്ണ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.കെ. ചാത്തുക്കുട്ടി അന്തരിച്ചു "
english_title: "#FormerVice residentofkayanna Gram Panchayat #C.K. Chathukutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135420/formervice-residentofkayanna-gram-panchayat-ck-chathukutty-passed-away"
published_at: "2023-08-01T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c849098b473_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obituary | കായണ്ണ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.കെ. ചാത്തുക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കായണ്ണ ബസാർ : **കായണ്ണ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്ന സി.കെ. ചാത്തുക്കുട്ടി അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**കായണ്ണ ബസാർ : **കായണ്ണ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്ന സി.കെ. ചാത്തുക്കുട്ടി അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

സികെ എന്ന പേരിൽ അറിയപ്പെട്ട ഇദ്ദേഹം കായണ്ണ ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ജില്ലാകമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി അംഗം, ഏരിയ റെഡ് വളണ്ടിയർ ക്യാപ്റ്റൻ , കായണ്ണ ഹൈസ്ക്കൂൾ സ്ഥാപക കമ്മിറ്റി, എകെടിഎ പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രട്ടറി, വ്യാപാരി വ്യവസായി കായണ്ണ യൂണിറ്റ് പ്രസിഡന്റ്, കായണ്ണ ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്.

ഭാര്യ പരേതയായ ജാനകി. മക്കൾ സി.കെ. മോഹനൻ, സി.കെ. ജ്യോതി ( അധ്യാപകൻ ജിയുപി സ്ക്കൂൾ കരുവണ്ണൂർ ), സുജിത , പരേതയായ ഗീത. മരുമക്കൾ ബിന്ദു, മിനി (കേരള ബാങ്ക് നടുവണ്ണൂർ), എം.കെ. സദാനന്ദൻ (എംഎസ് ഡിസൈനേഴ്സ് ചെങ്ങോട്ടു കാവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135420/formervice-residentofkayanna-gram-panchayat-ck-chathukutty-passed-away)