---
title: "രാമായണ മാസാചരണം "
english_title: "#ramayana #month #celebration #valiyakkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135479/ramayana-month-celebration-valiyakkod"
published_at: "2023-08-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8945d689d0_raman_copy.jpg"
keywords: []
---

# രാമായണ മാസാചരണം 

> **Lead Summary:** **വാല്യക്കോട്: **വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം സമുചിതമായ് ആചരിക്കുന്നു.

## Article Content

**വാല്യക്കോട്: **വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം സമുചിതമായ് ആചരിക്കുന്നു.

ആഗസ്റ്റ് 2 മുതല്‍ 16 വരെയാണ് ക്ഷേത്രത്തില്‍ രാമായണ മാസാചരണം നടത്തുന്നത്.

ആഗസ്റ്റ് 2 ബുധനാഴ്ച ഭഗവതി സേവ, ത്രികാല പൂജ, അഖണ്ഡനാമജപം, അന്നദാനം എന്നിവ നടക്കും.

ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും വിശേഷാല്‍ ഗണപതിഹോമം, ആലക്കാട്ട് കല്ല്യാണി അമ്മയുടെ രാമായണ പാരായണം, ദീപാരാധന, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രം തന്ത്രി ഉഷാകാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കെ.ഐ.ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135479/ramayana-month-celebration-valiyakkod)