---
title: "#oommen-chandy  ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണം; നിജേഷ് അരവിന്ദ് "
english_title: "#Oommen Chandy's life should be emulated by public activists; Nijesh Arvind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135538/oommen-chandys-life-should-be-emulated-by-public-activists-nijesh-arvind"
published_at: "2023-08-01T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8b76a21d20_1_ag.jpg"
keywords: []
---

# #oommen-chandy  ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണം; നിജേഷ് അരവിന്ദ് 

> **Lead Summary:** **മേപ്പയ്യൂര്‍ :** മേപ്പയ്യൂരില്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍ :** മേപ്പയ്യൂരില്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

സാധാരണക്കാരുടെ പ്രയാസങ്ങള്‍ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട് പ്രശ്‌നപരിഹാരം നടത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും എല്ലാവര്‍ക്കും എന്തെങ്കിലും പഠിക്കാന്‍ കഴിയുന്ന പാഠപുസ്തകമായിരുന്നു അദ്ദേഹം എന്നും നിജേഷ് അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

സ്റ്റഡി സെന്റര്‍ പ്രസിഡന്റ്  പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  കെ.പി. രാമചന്ദ്രന്‍, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍, ഇ.കെ. മുഹമ്മദ് ബഷീര്‍, പൂക്കോട്ട് ബാബുരാജ്, യു.എന്‍. മോഹനന്‍, സി.എം. ബാബു, റിഞ്ചു രാജ് എടവന, ആന്തേരി ഗോപാലകൃഷ്ണന്‍, എ.ടി മോഹന്‍ദാസ്, പി.കെ രാഘവന്‍, സുധാകരന്‍ പുതുക്കുളങ്ങര, വി.ടി. സത്യനാഥന്‍, ടി.പി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135538/oommen-chandys-life-should-be-emulated-by-public-activists-nijesh-arvind)