---
title: "#arikkulam | അരിക്കുളത്ത് ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു "
english_title: "Janakeeya Haritha Audit Report submitted in Arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135580/janakeeya-haritha-audit-report-submitted-in-arikkulam"
published_at: "2023-08-01T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8ce6914044_1_arikkulam.jpg"
keywords: []
---

# #arikkulam | അരിക്കുളത്ത് ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു 

> **Lead Summary:** **അരിക്കുളം: **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് സമര്‍പ്പിച്ചു.

## Article Content

**അരിക്കുളം: **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് സമര്‍പ്പിച്ചു.

കോര്‍ഡിനേറ്റര്‍ സി.കെ. നാരായണന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന് കൈമാറി.

ഹരിത സഭയില്‍ അവതിരിപ്പിച്ച ശുചിത്വ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങള്‍ സിഡിഎസ്, എഡിഎസ് എന്നിവര്‍ വീടുകള്‍, കട കമ്പോളങ്ങള്‍, വിദ്യാലയങ്ങള്‍ മറ്റു പൊതു ഇടങ്ങള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജൈവ, അജൈവ മാലിന്യങ്ങള്‍ സംസ്‌കരണം, ഹരിത കര്‍മ്മസേന പ്രവര്‍ത്തനം എന്നിവ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.

ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചായത്തിലെ 13 ഗ്രാമസഭകളിലും അവതിരിപ്പിച്ച ശേഷമാണ് പഞ്ചായത്ത് ഭരണ സമിതിക്ക് കൈമാറിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി രജനി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പ്രകാശന്‍, പഞ്ചായത്ത് സെക്രട്ടറി കെ.വി സുനില കുമാരി, ആസൂത്രണ സമിതി അംഗങ്ങളായ സി രാധ, വി ബഷീര്‍, അഷറഫ് വള്ളോട്ട്, ശുചിത്വ മിഷന്‍ ജില്ലാ ടീം അംഗം അഷിദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135580/janakeeya-haritha-audit-report-submitted-in-arikkulam)