---
title: "#repairingyard| റിപ്പയറിംഗ് യാർഡ് വരുന്നതും കാത്ത്  കൊയിലാണ്ടി ഹാർബർ "
english_title: "#Koilandy #Harbour also awaits the #arrival of the #repairing #yard"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135587/koilandy-harbour-also-awaits-the-arrival-of-the-repairing-yard"
published_at: "2023-08-01T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8d21ead4e6_WhatsApp_Image_2023-08-01_at_3.04.53_PM.jpeg"
keywords: []
---

# #repairingyard| റിപ്പയറിംഗ് യാർഡ് വരുന്നതും കാത്ത്  കൊയിലാണ്ടി ഹാർബർ 

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടിയിലെ മത്സ്യ തൊഴിലാളികളുടെ ഏറെ നാളായുള്ള ആവശ്യമായ റിപ്പയറിംഗ് യാർഡ് എന്നത് ഇന്നും സ്വപ്നം മാത്രം . 

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടിയിലെ മത്സ്യ തൊഴിലാളികളുടെ ഏറെ നാളായുള്ള ആവശ്യമായ റിപ്പയറിംഗ് യാർഡ് എന്നത് ഇന്നും സ്വപ്നം മാത്രം . 

ചെറുതും വലുതുമായ നൂറിലധികം വള്ളങ്ങളാണ് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്.

2020 ൽ പ്രവർത്തനമാരംഭിച്ച വള്ളങ്ങളുടെ അറ്റക്കുറ്റ പണികള്‍ക്ക് ജില്ലയിലെ മറ്റ് റിപ്പയറിംഗ് സെന്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.ബേപ്പൂരിലും പുതിയാപ്പയിലുമാണ് നിലവില്‍  റിപ്പയറിംഗ് സെന്ററുകളുള്ളത്.

ട്രോളിംഗ് കാലത്താണ് വള്ളങ്ങൾ റിപ്പയറിങ്ങിനായി കൊണ്ടു പോവുന്നത് . ഹാര്‍ബറിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം റിപ്പയറിംഗ് യാര്‍ഡിനു വേണ്ടി കണ്ടതായിരുന്നു. എന്നാല്‍ യാര്‍ഡിന് അംഗീകാരം നല്‍കേണ്ടത് ഹാര്‍ബര്‍ എൻജിനീയറിംഗ് വിഭാഗമാണ്.

യാര്‍ഡ് വന്നാല്‍ വലിയ തൊഴില്‍ സാധ്യതകളും ഉയരും എന്ന കാര്യത്തില്‍ സംശയമില്ല . എൻജിൻ റിപ്പയറിംഗ് , പെയിന്റിംഗ് രംഗങ്ങളിലാണ് പുതിയ തൊഴില്‍ സാധ്യതകള്‍.

യാര്‍ഡ് വരുന്നതോടെ സ്പെയര്‍ പാര്‍ട്ട്സ് ഷോറൂമുകളും കൊയിലാണ്ടിയിൽ എത്തും. വള്ളങ്ങള്‍ക്ക് അറ്റകുറ്റപണിക്കായി യാര്‍ഡ് അടിയന്തിരമായി നിര്‍മ്മിക്കണമെന്നാവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135587/koilandy-harbour-also-awaits-the-arrival-of-the-repairing-yard)