---
title: "#kayannabazar| സി.കെ.ചാത്തുക്കുട്ടി; അനുശോചനയോഗം സംഘടിപ്പിച്ചു "
english_title: "#condolence #meeting was #organized on #behalf of ck #chathukutty #death at #kayannabazar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135592/condolence-meeting-was-organized-on-behalf-of-ck-chathukutty-death-at-kayannabazar"
published_at: "2023-08-01T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8d5d933310_1_chathukutti.jpg"
keywords: []
---

# #kayannabazar| സി.കെ.ചാത്തുക്കുട്ടി; അനുശോചനയോഗം സംഘടിപ്പിച്ചു 

> **Lead Summary:** **കായണ്ണ ബസാര്‍: **കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു സി.കെ.ചാത്തുക്കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു.

## Article Content

**കായണ്ണ ബസാര്‍: **കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു സി.കെ.ചാത്തുക്കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു.

സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പേരാമ്പ്ര ഏരിയാ സെക്രട്ടറി, കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനുശോചന യോഗത്തില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍, എന്‍.പി. ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.കെ. ശശി, എ.സി. സതി, കെ.കെ. നാരായണന്‍, പൊയില്‍ വിജയന്‍, പി.സി. അസൈനാര്‍, രാജേഷ് കവിലിശ്ശേരി, രാജന്‍ കോറോത്ത്, രാജഗോപാലന്‍, ബി.എം. മുഹമ്മദ്, കെ.കെ. ശിവദാസന്‍, രവീന്ദ്രന്‍ കൂട്ടാലിട എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135592/condolence-meeting-was-organized-on-behalf-of-ck-chathukutty-death-at-kayannabazar)