---
title: "#footpropagandamarch | ഇന്ത്യയെ മത രാഷ്ട്രമാക്കരുത്; ഡിവൈഎഫ്‌വെ ജില്ലാ കാല്‍നട പ്രചരണ ജാഥ പയ്യോളിയില്‍ "
english_title: "Do not make India a religious state; DYFI   District foot propaganda march at Payyoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135691/do-not-make-india-a-religious-state-dyfi-district-foot-propaganda-march-at-payyoli"
published_at: "2023-08-01T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c936143e475_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #footpropagandamarch | ഇന്ത്യയെ മത രാഷ്ട്രമാക്കരുത്; ഡിവൈഎഫ്‌വെ ജില്ലാ കാല്‍നട പ്രചരണ ജാഥ പയ്യോളിയില്‍ 

> **Lead Summary:** ** പയ്യോളി: **ഡിവൈഎഫ്‌വെ ജില്ലാ സെക്രട്ടറി പി.സി ഷൈജു നയിച്ച കാല്‍നട പ്രചരണ ജാഥ അഞ്ചാം ദിവസത്തെ പര്യടനം പയ്യോളി ബ്ലോക്കില്‍ പൂര്‍ത്തിയാക്കി.

## Article Content

** പയ്യോളി: **ഡിവൈഎഫ്‌വെ ജില്ലാ സെക്രട്ടറി പി.സി ഷൈജു നയിച്ച കാല്‍നട പ്രചരണ ജാഥ അഞ്ചാം ദിവസത്തെ പര്യടനം പയ്യോളി ബ്ലോക്കില്‍ പൂര്‍ത്തിയാക്കി.

പയ്യോളി ബ്ലോക്കിലെ കല്ലുംപുറത്ത് നിന്ന് ആരംഭിച്ച ജാഥ പയ്യോളി അങ്ങാടി, പള്ളിക്കര, പയ്യോളി, അയനിക്കാട് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോട്ടക്കലില്‍ സമാപിച്ചു.

സമാപന പൊതുയോഗം വി.വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പയ്യോളി അങ്ങാടിയില്‍ വച്ച് ജാഥയെ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, കെ.കെ ലതിക, കെ.കെ ദിനേശന്‍, കെ.കെ സുരേഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

ജാഥ ലീഡര്‍ പി.സി ഷൈജു, ഉപ ലീഡര്‍ കെ ഷഫീഖ്, മാനേജര്‍ പി.വി അമൃത എന്നിവരും ജാഥ അംഗങ്ങളായ എം.എം ജിജേഷ്, എം.കെ വികേഷ്, എം.കെ നികേഷ്, കെ ബഗീഷ്, ആര്യ, അമര്‍ഷാഹി, രൂപേഷ്, ജിതേഷ് ഒഞ്ചിയം, എ.കെ ബിജിത്ത് എന്നിവര്‍ സംസാരിച്ചു.

6 ദിവസത്തെ പര്യടനത്തിന് ശേഷം ജാഥ ഇന്ന് വടകരയില്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135691/do-not-make-india-a-religious-state-dyfi-district-foot-propaganda-march-at-payyoli)