എരവട്ടൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എരവട്ടൂര്‍ യൂണിറ്റ് കമ്മറ്റി എംസിവി ഭട്ടതിരിപ്പാട് അനുസ്മരണവും ജനറല്‍ ബോഡി അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ജി.കെ. കുഞ്ഞീക്കണ്ണന് അധ്യക്ഷനായിരുന്നു. സംഘടനയില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകരെ ചടങ്ങിൽ ആദരിച്ചു.
യോഗത്തില്‍ കിസാന്‍ രക്ന, കിസാന്‍ മിത്ര തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ കീഴലത്ത് കുഞ്ഞിരാമന് പുരസ്ക്കാരം നല്കി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. രസമിന, കെ. കെ, . അമ്പിളി , ശാരദ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ഐശ്വര്യ രാജന് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ടോടി രാജന്, കെ.എം. ശ്രീധരന്, ദാമോദരന്‍ വരദ, രാജന് നമ്പ്യാര്‍, കെ.പി. കുഞ്ഞിക്കണ്ണന്, ജനപ്രതിനധികള്‍ എന്നിവര്‍ സംസാരിച്ചു.
Kerala Senior Citizens Forum Eravatoor Unit Committee organized a memorial function