---
title: "#Remembrance Day | പി.ടി ചാക്കോ ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "PT #Chacko death anniversary observed at #kunduthod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135799/pt-chacko-death-anniversary-observed-at-kunduthod"
published_at: "2023-08-02T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9ee8c263fd_1_apc.jpg"
keywords: []
---

# #Remembrance Day | പി.ടി ചാക്കോ ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** **കുറ്റ്യാടി :** കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രിയും പ്രഥമ പ്രതിപക്ഷ നേതാവുമായിരുന്ന പി.ടി ചാക്കോയുടെ 59-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

## Article Content

**കുറ്റ്യാടി :** കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രിയും പ്രഥമ പ്രതിപക്ഷ നേതാവുമായിരുന്ന പി.ടി ചാക്കോയുടെ 59-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുണ്ടുത്തോട് പി.ടി ചാക്കോ നഗറിലെ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി.

തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം പാര്‍ട്ടി ജില്ലാ പ്രസിഡന്റ്  പി.എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ആദരവോടെ സ്മരിക്കുന്ന നേതാവാണ് പി.ടി ചാക്കോ എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്റ്റീയറിങ്ങ് കമ്മിറ്റി അംഗം രാജീവ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി. ചന്ദ്രന്‍, തോമസ് കൈതക്കുളം, വിജയന്‍ ചാത്തോത്ത്, ടി.വി ഗംഗാധരന്‍, ത്രേസ്യാമ്മ മാത്യു, വി.വി ജോര്‍ജ്, കരോള്‍ കെ. ജോണ്‍, അഭിലാഷ് പാലാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135799/pt-chacko-death-anniversary-observed-at-kunduthod)