---
title: "#changaroth | ചങ്ങരോത്ത് കുന്നശ്ശേരി അംഗനവാടി ഇനി മുതല്‍ ക്രാഡില്‍ അംഗനവാടി"
english_title: "#Changaroth #Kunnassery #Anganwadi henceforth #Cradle #Anganwadi #paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135802/changaroth-kunnassery-anganwadi-henceforth-cradle-anganwadi-paleri"
published_at: "2023-08-02T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9f0dccd7e7_angu_copy.jpg"
keywords: []
---

# #changaroth | ചങ്ങരോത്ത് കുന്നശ്ശേരി അംഗനവാടി ഇനി മുതല്‍ ക്രാഡില്‍ അംഗനവാടി

> **Lead Summary:** **പാലേരി:** ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയായ ക്രാഡില്‍ (ശിശു വളര്‍ത്തലും വികസനവും - ജീവിത ചക്രം വ്യക്തമാക്കല്‍) അംഗനവാടി ചങ്ങരോത്ത് കുന്നശ്ശേരിയില്‍ പ്രവര്‍ത്തമാരംഭിച്ചു.

## Article Content

**പാലേരി:** ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയായ ക്രാഡില്‍ (ശിശു വളര്‍ത്തലും വികസനവും - ജീവിത ചക്രം വ്യക്തമാക്കല്‍) അംഗനവാടി ചങ്ങരോത്ത് കുന്നശ്ശേരിയില്‍ പ്രവര്‍ത്തമാരംഭിച്ചു.

ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ 2.5 ലക്ഷം രൂപ വകയിരുത്തിയാണ് രണ്ട് അംഗനവാടികള്‍ ക്രാഡില്‍ അംഗനവാടികളാക്കിയത്.

ഈ പദ്ധതി സംയോജിത ശിശു വികസന പദ്ധതിക്ക് കീഴിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിലെ ഒരു അംഗനവാടി ക്രാഡില്‍ അംഗനവാടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഇതോടെ ഗ്രാമപഞ്ചായത്തിലെ മൂന്ന് അംഗനവാടികള്‍ ക്രാഡില്‍ അംഗനവാടികളായി മാറി. അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഭക്ഷണത്തിന്റെയും നിലവാരം ഉയര്‍ത്തുക, കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് പദ്ധതി.

ഇതിന്റെ ഭാഗമായി അംഗനവാടി ശിശു സൗഹൃദ പെയിന്റിംഗ് നടത്തുകയും കുരുന്നുകള്‍ക്കായി കളി ഉപകരണങ്ങളും പഠനോപകരണങ്ങളും ഡിജിറ്റല്‍ ബോര്‍ഡ് എന്നിവ ഒരുക്കിയിട്ടുണ്ട്.

ക്രാഡില്‍ അംഗനവാടികളില്‍ ഭക്ഷണ ക്രമത്തിലും മാറ്റമുണ്ട്. പുതിയ സൗകര്യങ്ങള്‍ കൂടുതല്‍ ശിശുസൗഹൃദവും അവര്‍ക്ക് കൂടുതല്‍ വിനോദവും നല്‍കും.

നവീകരിച്ച കുന്നശ്ശേരി അംഗനവാടിയുടെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.മോനിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം എം.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.റീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി.അശോകന്‍, എന്‍.പി.സത്യവതി, സെഡ്.എ.സല്‍മാന്‍, സിഡിപിഒ ദീപ, വേണു ഗോപാലന്‍, കെ.കെ.ഭാസ്‌കരന്‍, പി.ടി.രവി, എന്‍.സി.അബ്ദുറഹ്‌മാന്‍, ചന്ദ്രിക ബാലന്‍, സീമ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.

അംഗനവാടി വര്‍ക്കര്‍ ടി.വി.രാധാമണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുനിഷ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135802/changaroth-kunnassery-anganwadi-henceforth-cradle-anganwadi-paleri)