---
title: "പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Panakkad Syed Muhammadali Shihab Thangal organized the commemoration at kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135820/panakkad-syed-muhammadali-shihab-thangal-organized-the-commemoration-at-kottur"
published_at: "2023-08-02T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9fbdc1b049_1_akottur.jpg"
keywords: []
---

# പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു.

തുടര്‍ന്ന് മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

മണ്ഡലം വനിതാ ലീഗ് ട്രഷറര്‍ ബുഷറ കുന്നരംവെള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സജ്‌ന ചിറയില്‍ അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ കുന്നരംവെള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

ഷാഹിദ കേളോത്ത്, പഞ്ചായത്ത് ജനപ്രതിനിധികളായ ബുഷറ മുച്ചൂട്ടില്‍, കെ.കെ ഷംന, പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായ ജമാല്‍ ബീവി സിറാജ്, പി.ടി ആരിഫ, റുബീന, റീജത്ത്, റംല പൂനത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135820/panakkad-syed-muhammadali-shihab-thangal-organized-the-commemoration-at-kottur)