---
title: "#Chakkittapara | ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു "
english_title: "An all-party #meeting was held in #Chakkittapara #Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135849/an-all-party-meeting-was-held-in-chakkittapara-panchayath"
published_at: "2023-08-02T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca123bc5fe0_1_achakkitta.jpg"
keywords: []
---

# #Chakkittapara | ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു 

> **Lead Summary:** **ചക്കിട്ടപാറ :** വന്യമൃഗ ശല്യവും, ജനവാസ മേഖലയിലെ ഫോറസ്റ്റ് സര്‍വ്വേ സംബന്ധിച്ചും ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ സര്‍വ്വകക്ഷി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.

## Article Content

**ചക്കിട്ടപാറ :** വന്യമൃഗ ശല്യവും, ജനവാസ മേഖലയിലെ ഫോറസ്റ്റ് സര്‍വ്വേ സംബന്ധിച്ചും ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ സര്‍വ്വകക്ഷി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.

എംഎല്‍എ ടി.പി. രാമൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വന്യമൃഗ ശല്യം പ്രത്യേകിച്ച് ആനശല്യം പരിഹരിക്കുവാന്‍ ജനകീയ പങ്കാളിത്തത്തോടെ, പഞ്ചായത്ത് ഫണ്ട്, എംഎല്‍എ ഫണ്ട് തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഫണ്ട് ശേഖരിച്ച് അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉണ്ടന്‍ മൂല - ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് പുനര്‍ നിര്‍മ്മിക്കുവാനും, 18 കിലോമീറ്റര്‍ ദൂരത്തില്‍ ഹാങ്ങിംഗ് ഫെന്‍സ് സ്ഥാപിക്കുവാനും യോഗം തീരുമാനമെടുത്തു.

കൂടാതെ ഫോറസ്റ്റ് ഉദ്യാഗസ്ഥര്‍ ഇപ്പോള്‍ നടത്തുന്ന സര്‍വ്വേ നടപടികള്‍ നിറുത്തി വെക്കുവാനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135849/an-all-party-meeting-was-held-in-chakkittapara-panchayath)