---
title: "#chakkittapara | അംഗനവാടി കുട്ടികള്‍ക്ക് ബാഗും ബുക്കും വിതരണം ചെയ്ത് സ്റ്റാര്‍സ് കോഴിക്കോട് "
english_title: "#bags and #books are #distributed to #nursery #students by #stars #kozhikode #chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135898/bags-and-books-are-distributed-to-nursery-students-by-stars-kozhikode-chakkittapara"
published_at: "2023-08-02T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca3046c851a_stars_copy.jpg"
keywords: []
---

# #chakkittapara | അംഗനവാടി കുട്ടികള്‍ക്ക് ബാഗും ബുക്കും വിതരണം ചെയ്ത് സ്റ്റാര്‍സ് കോഴിക്കോട് 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറയില്‍ അംഗനവാടി കുട്ടികള്‍ക്കായി ബാഗുകളും ബുക്കുകളും വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറയില്‍ അംഗനവാടി കുട്ടികള്‍ക്കായി ബാഗുകളും ബുക്കുകളും വിതരണം ചെയ്തു.

ജല്‍ജീവന്‍ മിഷന്റെ ഭാഗമായ് സ്റ്റാര്‍സ് കോഴിക്കോടാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ അംഗനവാടിയിലെ കുട്ടികള്‍ക്കായ് മുന്നൂറ് ബാഗും, മുന്നൂറ് പഠന ബുക്കുകളുമാണ് വിതരണം ചെയ്തത്.

കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു വത്സന്‍ അധ്യക്ഷത വഹിച്ചു.

ധനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശി, ഗ്രാമ പഞ്ചായത്ത് അംഗം കെ.എ.ജോസുകുട്ടി, സ്റ്റാര്‍സ് പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.തില സ്വാതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്ത് അംഗം ആലീസ് പുതിയേടത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135898/bags-and-books-are-distributed-to-nursery-students-by-stars-kozhikode-chakkittapara)