---
title: "ഗ്രാമോദയ വായനശാല ബാല വേദിയുടെ നേതൃത്വത്തില്‍ ഒറിഗാമി ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Origami camp was organized under the leadership of Gramodaya Vayanashala Bala Vedi at kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135912/origami-camp-was-organized-under-the-leadership-of-gramodaya-vayanashala-bala-vedi-at-kottur"
published_at: "2023-08-02T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca395e21b1b_1_acamp.jpg"
keywords: []
---

# ഗ്രാമോദയ വായനശാല ബാല വേദിയുടെ നേതൃത്വത്തില്‍ ഒറിഗാമി ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കോട്ടൂര്‍ : **പെരവച്ചേരി ഗ്രാമോദയ വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ വായനശാലയില്‍ വെച്ച് ഒറിഗാമി ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കോട്ടൂര്‍ : **പെരവച്ചേരി ഗ്രാമോദയ വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ വായനശാലയില്‍ വെച്ച് ഒറിഗാമി ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ കൊണ്ട് വിവിധ തരം കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ചിത്രകാരനും റിട്ട. അധ്യാപകനുമായ വി.കെ. സുകുമാരന്‍ ക്ലാസ് എടുത്തു.

പഠനത്തോടൊപ്പം കരകൗശല രംഗത്തും വിദ്യാര്‍ത്ഥികളുടെ അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇ. ഗോവിന്ദന്‍ നമ്പീശന്‍, വി.വി. ബാലകൃഷ്ണന്‍, വി. പ്രസീന, സി.കെ. ഷൈജു, ഗിരീഷ് അത്തൂനി, തീര്‍ത്ഥാ ലക്ഷ്മി, സുര്യ പ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135912/origami-camp-was-organized-under-the-leadership-of-gramodaya-vayanashala-bala-vedi-at-kottur)