---
title: "# liquor |വിദേശമദ്യം; എക്സൈസിന്റെ വലയില്‍ കുരുങ്ങി വിയ്യൂര്‍ സ്വദേശി "
english_title: "#foreign #liquor; A native of #Viyyur caught in the net of #excise"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135933/foreign-liquor-a-native-of-viyyur-caught-in-the-net-of-excise"
published_at: "2023-08-02T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca468740251_1_aviyyur.jpg"
keywords: []
---

# # liquor |വിദേശമദ്യം; എക്സൈസിന്റെ വലയില്‍ കുരുങ്ങി വിയ്യൂര്‍ സ്വദേശി 

> **Lead Summary:** **കൊയിലാണ്ടി: **ഡ്രൈ ഡേയില്‍ വില്‍പ്പന നടത്താന്‍ വാങ്ങി സൂക്ഷിച്ച വിദേശമദ്യവുമായി വിയ്യൂര്‍ സ്വദേശി പിടിയില്‍.

## Article Content

**കൊയിലാണ്ടി: **ഡ്രൈ ഡേയില്‍ വില്‍പ്പന നടത്താന്‍ വാങ്ങി സൂക്ഷിച്ച വിദേശമദ്യവുമായി വിയ്യൂര്‍ സ്വദേശി പിടിയില്‍.

വിയ്യൂര്‍ ചെട്ട്യാംകണ്ടി കുഞ്ഞികൃഷ്ണന്റെ (70) കടയില്‍ നിന്നാണ് എക്സൈസ് റെയിഞ്ച് പാര്‍ട്ടി 89 കുപ്പികളിലായി വെച്ച 44.5 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. ബീവറേജില്‍ നിന്നും ഡ്രൈഡേയില്‍ വില്‍ക്കാനായി വാങ്ങി സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്.

കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എ.പി. ദിപീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം. സജീവന്‍, എന്‍. അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.സി. അമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. ഷാജു, എ.കെ. രതീഷ്, രാകേഷ് ബാബു, ഡ്രൈവര്‍ മുബ്ബഷീര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135933/foreign-liquor-a-native-of-viyyur-caught-in-the-net-of-excise)