---
title: "#rescuedcalf | ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുക്കുട്ടിയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാസേന "
english_title: "Perampra fire rescue team rescued a calf that fell into an unmarked well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135994/perampra-fire-rescue-team-rescued-a-calf-that-fell-into-an-unmarked-well"
published_at: "2023-08-02T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca8642b5d92_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #rescuedcalf | ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുക്കുട്ടിയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാസേന 

> **Lead Summary:** **കൂട്ടാലിട:** ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുക്കുട്ടിയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാസേന. കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ ഇട്രോംപൊയില്‍ വീജീഷിന്റെ ഉപയോഗത്തിലില്ലാത്തതും ആള്‍മറയോ വേലിയോ ഇല്ലാതതതുമായ ഉദ്ദേശം നാല്‍പത്തഞ്ചടി താഴ്ചയുള്ള കിണറ്റില്‍ വീണ ഒരുമാസം പ്രായമായ പശുക്കുട്ടിയെയാണ് സേന രക്ഷപ്പെടുത്തിയത്.

## Article Content

**കൂട്ടാലിട:** ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുക്കുട്ടിയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാസേന. കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ ഇട്രോംപൊയില്‍ വീജീഷിന്റെ ഉപയോഗത്തിലില്ലാത്തതും ആള്‍മറയോ വേലിയോ ഇല്ലാതതതുമായ ഉദ്ദേശം നാല്‍പത്തഞ്ചടി താഴ്ചയുള്ള കിണറ്റില്‍ വീണ ഒരുമാസം പ്രായമായ പശുക്കുട്ടിയെയാണ് സേന രക്ഷപ്പെടുത്തിയത്.

പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീവന്റെയും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍ വി വിനത് കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി.

ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍മാരായ പി.ആര്‍ സത്യനാഥ്, പി.ആര്‍ സോജു, സനല്‍രാജ്, ഹോംഗാര്‍ഡ് പി.സി അനീഷ്‌കുമാര്‍, നാട്ടുകാരനും കെഎസ്ഇബി ജീവനക്കാരനുമായ കുടപ്പുറത്ത് ജയരാജന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135994/perampra-fire-rescue-team-rescued-a-calf-that-fell-into-an-unmarked-well)