---
title: "#1crorecompensation | വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി "
english_title: "1 crore as compensation to the person seriously injured in the car accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136008/1-crore-as-compensation-to-the-person-seriously-injured-in-the-car-accident"
published_at: "2023-08-02T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca8cf3563f9_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #1crorecompensation | വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി 

> **Lead Summary:** **കോഴിക്കോട്: **വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് പലിശയടക്കം ഒരു കോടി നഷ്ടപരിഹാരം വിധിച്ച് കോഴിക്കോട് സെക്കന്റ് അഡീഷണല്‍ വാഹനാപകട നഷ്ടപരിഹാര കോടതി.

## Article Content

**കോഴിക്കോട്: **വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് പലിശയടക്കം ഒരു കോടി നഷ്ടപരിഹാരം വിധിച്ച് കോഴിക്കോട് സെക്കന്റ് അഡീഷണല്‍ വാഹനാപകട നഷ്ടപരിഹാര കോടതി.

താമരശ്ശേരി തച്ചംപൊയില്‍ പുതിയ പറമ്പത്ത് മുജീബ് റഹ്മാന്‍ എന്നയാള്‍ക്കാണ് ജഡ്ജ് ആര്‍. മധു എണ്‍പത്തിഒന്ന് ലക്ഷത്തി മുപ്പത്തി മൂവായിരം രൂപയും ഇതിന്റെ 9% പലിശയും കോടതി ചെലവും കൂടി ഒരു കോടി പന്ത്രണ്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി വിധിച്ചത്.

2019 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തച്ചംപൊയില്‍ വെച്ച് കെഎല്‍ 52-ഇ-5051 നമ്പര്‍ ഇന്നോവ കാറാണ് പരാതിക്കാരനെ ഇടിച്ചത്.

ഹരജിക്കാരനുവേണ്ടി അഡ്വ. ബാബു, പി. ബെനഡിക്ട്, അഡ്വ: പി.പി. ലിനീഷ് എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136008/1-crore-as-compensation-to-the-person-seriously-injured-in-the-car-accident)