---
title: "#mudadi | കുടിവെള്ളക്ഷാമത്തിന് പരിഹാരം വേണം; പ്രതിഷേധ ധര്‍ണ നടത്തി കേരള പുലയര്‍ മഹാസഭ "
english_title: "true vision koyilandy Kerala Pulaya Mahasabha staged a protest dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136154/true-vision-koyilandy-kerala-pulaya-mahasabha-staged-a-protest-dharna"
published_at: "2023-08-03T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb6c4831c95_mudadi_LG.JPG"
keywords: []
---

# #mudadi | കുടിവെള്ളക്ഷാമത്തിന് പരിഹാരം വേണം; പ്രതിഷേധ ധര്‍ണ നടത്തി കേരള പുലയര്‍ മഹാസഭ 

> **Lead Summary:** **കൊയിലാണ്ടി: **മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്ന് കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി കേരള പുലയര്‍ മഹാസഭ പ്രവര്‍ത്തകര്‍.

## Article Content

**കൊയിലാണ്ടി: **മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്ന് കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി കേരള പുലയര്‍ മഹാസഭ പ്രവര്‍ത്തകര്‍.

മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കെപിഎംഎസ് സംസ്ഥാന സെക്രട്ടറി വി. ബാബു ഉദ്ഘാടനം ചെയ്തു. കോളനിക്ക് അനുവദിച്ച ഒരു കോടി രൂപ കൃത്യമായി വിനിയോഗിക്കണം എന്നും കിണര്‍ ശുദ്ധീകരിച്ച് കുടിവെള്ളം ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത് .

കെപിഎംഎസ് മുചുകുന്ന് ശാഖ പ്രസിഡന്റ് വി.സി. സതീശന്‍ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുബിത പ്രമോദ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അജിത അത്തോളി, ജില്ലാ സെക്രട്ടറി ബാബു കുന്നുമ്മല്‍, ജില്ലാ ട്രഷറര്‍ രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136154/true-vision-koyilandy-kerala-pulaya-mahasabha-staged-a-protest-dharna)