---
title: "#karuthal |പഠനപിന്തുണ പദ്ധതിയായ 'കരുതലിന് ' പേരാമ്പ്ര സബ്ജില്ലയില്‍ തുടക്കമായി "
english_title: "#Study support #scheme '#Karuthal' started in #Perambra sub-#district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136155/study-support-scheme-karuthal-started-in-perambra-sub-district"
published_at: "2023-08-03T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb6cc42f269_1_akaruthal.JPG"
keywords: []
---

# #karuthal |പഠനപിന്തുണ പദ്ധതിയായ 'കരുതലിന് ' പേരാമ്പ്ര സബ്ജില്ലയില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **പൊതുവിദ്യാലയങ്ങളിലെ അക്കാദമിക പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കെഎസ്ടിഎ നടപ്പിലാക്കുന്ന പഠനപിന്തുണ പദ്ധതിയായ 'കരുതലിന് ' പേരാമ്പ്ര സബ്ജില്ലയില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര: **പൊതുവിദ്യാലയങ്ങളിലെ അക്കാദമിക പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കെഎസ്ടിഎ നടപ്പിലാക്കുന്ന പഠനപിന്തുണ പദ്ധതിയായ 'കരുതലിന് ' പേരാമ്പ്ര സബ്ജില്ലയില്‍ തുടക്കമായി.

സബ്ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ജിയുപി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. കെഎസ്ടിഎ സബ്ജില്ല പ്രസിഡന്റ്  ടി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സബ്ജില്ലാ കോ -ഓഡിനേറ്റര്‍ കെ.കെ. നാസര്‍ പദ്ധതി വിശദീകരിച്ചു.

യുപി ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനപ്രവര്‍ത്തനം ഉറപ്പാക്കുക. വിദ്യാഭ്യാസ വിദഗ്ദന്‍മാര്‍ തയ്യാറാക്കിയ മൊഡ്യുള്‍ പ്രകാരമാണ് പഠനപ്രവര്‍ത്തനം. പ്രവൃത്തി സമയത്തിനു ശേഷവും അവധിദിനങ്ങളിലുമാണ് ക്ലാസ്സ് നടത്തുക.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. ഷാജിമ, ജില്ലാ വൈസ് പ്രസിഡന്റ്  വി.ടി. രതി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. സജീവന്‍, വി.പി. നിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ് ശ്രീജിത്ത്, കെ.സി. ജാഫര്‍. പി.ടി.എ പ്രസിഡന്റ് പി.സി. സജിദാസ് എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപകന്‍ എ.സി. മൊയ്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. സുജാത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136155/study-support-scheme-karuthal-started-in-perambra-sub-district)