---
title: "#accident |പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം "
english_title: "Auto rickshaw and car collide accident at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136187/auto-rickshaw-and-car-collide-accident-at-perambra"
published_at: "2023-08-03T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb81ac703a5_1_aacr.JPG"
keywords: []
---

# #accident |പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.

പേരാമ്പ്ര യത്തീംഖാനയ്ക്ക് സമീപം പെട്രോള്‍ പമ്പിന് അടുത്തുവച്ചാണ് അപകടം നടന്നത്. പേരാമ്പ്രയിലേക്ക് വരുകയായിരുന്ന കാറും ചാലിക്കരയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് ഇടിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു അപകടമുണ്ടായത്. പേരാമ്പ്രയില്‍ നിന്ന് ചാലിക്കരയിലേക്ക് പോകുന്ന ഓട്ടോറിക്ഷയും പേരാമ്പ്രയിലേക്ക് വരുന്ന കാറും കൂട്ടിയിടിച്ചാണ്  അപകടം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടേ മറിയുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവര്‍ കല്ലോട് കുളത്തു കുന്നുമ്മല്‍ അനില്‍കുമാര്‍ (50), ചാലിക്കര പുത്തൂര് വീട്ടില്‍ മൊയ്തീന്‍ കോയ, ഭാര്യ ഫാത്തിമ (55), ജംഷീന (35), നജീബ് (30), നാജിയ (18) നിസ്സാന്‍ (1) എന്നിവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റ ഇവരെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സാരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഫുട്പാത്തിലൂടെ നടന്നു പോകുന്ന സികെജി കോളേജ് വിദ്യാര്‍ത്ഥികളായ സാലിക്ക് (18) വടകര, എരവട്ടൂര്‍ പുതിയയേടത്ത് ഷാനിഫ് (18) എന്നിവര്‍ക്കും പരിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136187/auto-rickshaw-and-car-collide-accident-at-perambra)