---
title: "#Secular Street  | ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; സെക്കുലര്‍ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി "
english_title: "Don't make India a religious state; Secular Street welcomed the District precharana Jatha at thiruvangoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136197/dont-make-india-a-religious-state-secular-street-welcomed-the-district-precharana-jatha-at-thiruvangoor"
published_at: "2023-08-03T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb8e3b9732b_1_apre.JPG"
keywords: []
---

# #Secular Street  | ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; സെക്കുലര്‍ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യയെ മതരാഷ്ട്രമാക്കരുത്, ഡിവൈഎഫ്‌ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് തിരുവങ്ങൂരില്‍ സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര:** ഇന്ത്യയെ മതരാഷ്ട്രമാക്കരുത്, ഡിവൈഎഫ്‌ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് തിരുവങ്ങൂരില്‍ സ്വീകരണം നല്‍കി.

സ്വീകരണ പരിപാടി കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ രജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സതി കിഴക്കയില്‍, ജില്ലാപഞ്ചായത്ത് അംഗം സിന്ധു സുരേഷ്, സിപിഐഎം കാപ്പാട് എല്‍സി സെക്രട്ടറി എം നൗഫല്‍ എന്നിവര്‍ ജാഥയെ സ്വീകരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ എം നൗഫല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. എല്‍.ജി ലിജീഷ്, വൈസ് ക്യാപ്റ്റന്‍ കെ അരുണ്‍, മാനേജര്‍ എം.വി നീതു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136197/dont-make-india-a-religious-state-secular-street-welcomed-the-district-precharana-jatha-at-thiruvangoor)