---
title: "#opendrainage | തുറന്നുകിടക്കുന്ന ഡ്രൈനേജ്; ആശങ്കയോടെ ചെറുവണ്ണൂരിലെ ജനങ്ങള്‍ "
english_title: "open drainage; The people of Cheruvannur are worried"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136237/open-drainage-the-people-of-cheruvannur-are-worried"
published_at: "2023-08-03T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbbe76b497a_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #opendrainage | തുറന്നുകിടക്കുന്ന ഡ്രൈനേജ്; ആശങ്കയോടെ ചെറുവണ്ണൂരിലെ ജനങ്ങള്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ടൗണില്‍ അപകടകരമായ രീതിയിലുള്ള പിഡബ്‌ള്യൂഡി റോഡ് ഡ്രൈനേജ് മൂലം ആശങ്കയോടെ ജനങ്ങള്‍. ഇതുവഴി നടന്ന് പോകുമ്പോള്‍ പോലും വീണ് അപകടം പറ്റാന്‍ സാധ്യതയുണ്ട്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ടൗണില്‍ അപകടകരമായ രീതിയിലുള്ള പിഡബ്‌ള്യൂഡി റോഡ് ഡ്രൈനേജ് മൂലം ആശങ്കയോടെ ജനങ്ങള്‍. ഇതുവഴി നടന്ന് പോകുമ്പോള്‍ പോലും വീണ് അപകടം പറ്റാന്‍ സാധ്യതയുണ്ട്.

കൂടാതെ വണ്ടികളും യാത്രക്കാരും അപകടത്തില്‍പ്പെടാനും സാധ്യത കൂടുതലാണ്.

എത്രയും വേഗം ഡ്രൈനേജ് മൂടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് പാലിച്ചേരി കുഞ്ഞമ്മദും മണ്ഡലം കര്‍ഷക കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.ദാമോദരനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136237/open-drainage-the-people-of-cheruvannur-are-worried)