---
title: "#loan-fair | കേരള ബാങ്ക് വായ്പാ മേള: പേരാമ്പ്ര ഏരിയയില്‍ 7.5 കോടി രൂപ വിതരണം ചെയ്തു "
english_title: "Kerala Bank Loan Fair: Disbursed Rs 7.5 crore in Perampra area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136244/kerala-bank-loan-fair-disbursed-rs-75-crore-in-perampra-area"
published_at: "2023-08-03T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbc63b56e1d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #loan-fair | കേരള ബാങ്ക് വായ്പാ മേള: പേരാമ്പ്ര ഏരിയയില്‍ 7.5 കോടി രൂപ വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന സഹകരണ ബാങ്ക് പേരാമ്പ്ര ഏരിയയിലെ ശാഖകളുടെ നേതൃത്വത്തില്‍ പേരാമ്പ്ര റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച വായ്പാമേളയില്‍ ഏഴര കോടി രൂപ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന സഹകരണ ബാങ്ക് പേരാമ്പ്ര ഏരിയയിലെ ശാഖകളുടെ നേതൃത്വത്തില്‍ പേരാമ്പ്ര റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച വായ്പാമേളയില്‍ ഏഴര കോടി രൂപ വിതരണം ചെയ്തു.

സംരംഭക, കാര്‍ഷിക, വനിത, ഭവനവായ്പകളിലായി 127 പേര്‍ക്കാണ് വായ്പ അനുവദിച്ചത്. 300 ല്‍ അധികം പേര്‍ മേളയില്‍ പങ്കെടുത്തു.

കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളായ കെ ബി പ്രൈം, കെ ബി പ്രൈം പ്ലസ് എന്നിവ പരിചയപ്പെടുത്തുന്നതിനും ഇടപാടുകാര്‍ക്ക് Paytm, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയവ വഴി യു.പി.ഐ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി പ്രത്യേക കൗണ്ടറും മേളയില്‍ ഉണ്ടായിരുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു മേള ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് വായ്പാ അനുമതി ഉത്തരവുകള്‍ കൈമാറി.

കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു അധ്യക്ഷനായി. സുരേഷ് ബാബു (വ്യാപാരി വ്യവസായി ഏകോപന സമിതി), സന്തോഷ് സെബാസ്റ്റ്യന്‍ (വ്യാപാരി വ്യവസായി സമിതി), കേരള ബാങ്ക് സീനിയര്‍ മാനേജര്‍ എ ആശ, വായ്പാ വിഭാഗം മാനേജര്‍ ടി.കെ ജീഷ്മ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ് എന്നിവര്‍ സംസാരിച്ചു.

കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സണ്ണി തോമസ് സ്വാഗതവും ഏരിയാ മാനേജര്‍ കെ.കെ സജിത്കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136244/kerala-bank-loan-fair-disbursed-rs-75-crore-in-perampra-area)