---
title: "ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു "
english_title: "Avala T Kunhirama Kurup death anniversary was observed at  avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136352/avala-t-kunhirama-kurup-death-anniversary-was-observed-at-avala"
published_at: "2023-08-04T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc920d54d5f_1_avala.jpg"
keywords: []
---

# ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു 

> **Lead Summary:** ** ആവള :** ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു.

## Article Content

** ആവള :** ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു.

സാഹിത്യകാരനും, അധ്യാപകനും, സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ 54-ാം ചരമവാര്‍ഷികദിനം ആവള മാനവ കലാവേദിയില്‍ ആചരിച്ചു.

പി.എം. കുഞ്ഞിക്കേളപ്പന്‍ അധ്യക്ഷത വഹിച്ചു. പി. സത്യനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.

ആര്‍,കെ. മഠം, പി. സുനീത, കെ. അപ്പുക്കുട്ടി, പി.സി. കുഞ്ഞമ്മദ്, പി.എം. സുധാകരന്‍, ബൈജു ആവള എന്നിവര്‍ സംസാരിച്ചു.

സാഹിത്യകാരനും ആവള ടി യുടെ മകനുമായ എം. സുധാകരന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136352/avala-t-kunhirama-kurup-death-anniversary-was-observed-at-avala)