---
title: "വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്സ് "
english_title: "Organized Civil Service Orientation Class for students at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136363/organized-civil-service-orientation-class-for-students-at-paleri"
published_at: "2023-08-04T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc98945fbf3_1_SPC.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്സ് 

> **Lead Summary:** **പേരാമ്പ്ര :** സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

സ്റ്റുഡന്റ് പൊലീസ് വോളണ്ടിയര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ വി അനില്‍ അധ്യക്ഷത വഹിച്ചു.

കെ.പി മുരളികൃഷ്ണദാസ്, എസ് പത്മനാഭന്‍, മുഹമ്മദ് അജ്മല്‍, കമ്പനി കമാന്റര്‍ വൈഗ രജ്ഞിത്ത് എന്നിവര്‍ സംസാരിച്ചു.

അഗ്‌നി ഐഎഎസ് അക്കാദമി ഡയര്‍ക്ടര്‍ എം.സി മിഥുലേഷ്, സീനിയര്‍ ഫാക്കല്‍റ്റി അബ്ദുള്‍ ഹസീബ്, മിഥുന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.

വഹീദ പാറേമ്മല്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി ജയരാജ്, പി.കെ രവിത, ടി.കെ റിയാസ്, കെ.സി സുനിത, ഷിജി ബാബു എന്നിവര്‍ അനുബന്ധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136363/organized-civil-service-orientation-class-for-students-at-paleri)