---
title: "#janakivayal| ജാനകിവയല്‍ പ്രദേശത്തെ താമസക്കാര്‍ക്കും, കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം"
english_title: "Agitation demanding grant of #pattayam to residents and occupiers of #Janakivyal area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136417/agitation-demanding-grant-of-pattayam-to-residents-and-occupiers-of-janakivyal-area"
published_at: "2023-08-04T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccbcf835327_1_dharna.jpg"
keywords: []
---

# #janakivayal| ജാനകിവയല്‍ പ്രദേശത്തെ താമസക്കാര്‍ക്കും, കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

> **Lead Summary:** ** പേരാമ്പ്ര :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ജാനകിവയല്‍ പ്രദേശത്തെ മുഴുവന്‍ നിവാസികള്‍ക്കും, കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ജാനകിവയല്‍ പ്രദേശത്തെ മുഴുവന്‍ നിവാസികള്‍ക്കും, കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു.

40 വര്‍ഷത്തിലേറെയായി കൈവശം വച്ചുവരുന്നവരും താമസക്കാരുമായ മുഴുവന്‍ പേര്‍ക്കും പട്ടയം അനുവദിക്കണമെന്നും നിലവിലുള്ള മാനദണ്ഡങ്ങള്‍ അപര്യാപ്തമാണെന്നും വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി പക്ഷഭേദമില്ലാതെ നീതി നടപ്പക്കണമെന്നും സമരത്തില്‍ ആവശ്യമുയര്‍ന്നു.

ചങ്ങരോത്ത് വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ്ണ യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, ഗ്രാമപഞ്ചായത്തംഗം ഇ.ടി. സരീഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുവന, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് ഒ.കെ. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

ധര്‍ണ്ണക്ക് എന്‍. ജയശീലന്‍, ഹരീന്ദ്രന്‍ വാഴയില്‍, രജീഷ് പാലേരി, കെ.കെ. ലീല, ഷൈലജ ചെറുവോട്ട്, ലിജു പനംകുറ്റിക്കര, കെ.എം. ശങ്കരന്‍, റോജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മണ്ഡലം വൈസ് പ്രസിഡന്റ്  സി.കെ. രാഘവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി സന്തോഷ് കോശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136417/agitation-demanding-grant-of-pattayam-to-residents-and-occupiers-of-janakivyal-area)