---
title: "#inspectioncamp | വയോജനങ്ങല്‍ക്ക് കൈത്താങ്ങായ് പരിശോധനാക്യാമ്പ് നടത്തി"
english_title: "Conducted a hands-on inspection camp for the elderly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136427/conducted-a-hands-on-inspection-camp-for-the-elderly"
published_at: "2023-08-04T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccc3ba57720_vayo_copy.jpg"
keywords: []
---

# #inspectioncamp | വയോജനങ്ങല്‍ക്ക് കൈത്താങ്ങായ് പരിശോധനാക്യാമ്പ് നടത്തി

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ നിരപ്പം പാലിയേറ്റീവ് മുയിപ്പോത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ വയോജനങ്ങള്‍ക്കായി പ്രഷര്‍, ഷുഗര്‍ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ നിരപ്പം പാലിയേറ്റീവ് മുയിപ്പോത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ വയോജനങ്ങള്‍ക്കായി പ്രഷര്‍, ഷുഗര്‍ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.

നിരപ്പം പാലിയേറ്റീവ് വയോജനങ്ങള്‍ക്കായി നടത്തിവരുന്ന ആരോഗ്യസംരക്ഷണ പരിപാടിയുടെ ഭാഗമായാണ് പരിശോധനാക്യാമ്പ് സംഘടിപ്പിച്ചത്.

മുയിപ്പോത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിലെ സിസ്റ്റര്‍ വിപിന അരുണ്‍, ആശാവര്‍ക്കര്‍ ഷീബ മോഹന്‍ എന്നിവര്‍ പരിശോധന നടത്തി.

പാലിയേറ്റീവ് പ്രവര്‍ത്തകരായ കെ.എം.നാരായണന്‍, എന്‍.കെ.നാരായണന്‍, മോഹനന്‍ ഇമയം, പി.സി.പ്രേമന്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്ത്വം നല്‍കി.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ നിന്നായി അറുപതോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136427/conducted-a-hands-on-inspection-camp-for-the-elderly)