---
title: "ആവള ടി. കുഞ്ഞിരാമക്കുറുപ്പ് മനുഷ്യത്വത്തിന്റെ സാഹിത്യം രചിച്ചയാള്‍; മധു കടത്തനാട് "
english_title: "Avala T. Kunjirama Kurup  the man who wrote the literature of humanity; Madhu Kathtanad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136444/avala-t-kunjirama-kurup-the-man-who-wrote-the-literature-of-humanity-madhu-kathtanad"
published_at: "2023-08-04T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccd9277fd8d_1_avala_t.jpg"
keywords: []
---

# ആവള ടി. കുഞ്ഞിരാമക്കുറുപ്പ് മനുഷ്യത്വത്തിന്റെ സാഹിത്യം രചിച്ചയാള്‍; മധു കടത്തനാട് 

> **Lead Summary:** **ആവള: **ആവള ടി. കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**ആവള: **ആവള ടി. കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു.

ഒരു കാലഘട്ടത്തിന്റെ മനുഷ്യ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സര്‍ഗാത്മകമായി അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു ആവള ടി. എന്ന് പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ മധു കടത്തനാട് പറഞ്ഞു.

ആവള യുപി സ്‌കൂളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഷാനവാസ് കൈവേലി അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം എം.എം രഘുനാഥ് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. എംപിടിഎ പ്രതിനിധി നീതു, ലീന തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക ജി.സ്മിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാരംഗം കണ്‍വീനര്‍ രഞ്ജിഷ് ആവള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136444/avala-t-kunjirama-kurup-the-man-who-wrote-the-literature-of-humanity-madhu-kathtanad)