---
title: " #arrest | പേരാമ്പ്രയില്‍ മോഷ്ടാവ് പൊലീസ് പിടിയില്‍ "
english_title: "The police arrested the thief in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136448/the-police-arrested-the-thief-in-perambra"
published_at: "2023-08-04T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccdc69d821e_1_ata.jpg"
keywords: []
---

#  #arrest | പേരാമ്പ്രയില്‍ മോഷ്ടാവ് പൊലീസ് പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് സീറ്റുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആളെ പേരാമ്പ്ര പൊലീസ് പിടികൂടി.

## Article Content

**പേരാമ്പ്ര: **കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് സീറ്റുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആളെ പേരാമ്പ്ര പൊലീസ് പിടികൂടി.

കല്‍പ്പത്തൂരിനടുത്ത് എടക്കയില്‍ സ്വദേശി പൈക്കാട് കുന്നുമ്മല്‍ അനില്‍കുമാറിനെയാണ് (43) പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ്  സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍ പിടികൂടിയത്.

പേരാമ്പ്രയുടെ ചില ഭാഗങ്ങളില്‍ മോഷണശ്രമം നടക്കുന്നുണ്ട് എന്നുള്ള പരാതിയെ തുടര്‍ന്ന് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു.

അപ്പോഴാണ് കോടതിക്ക് സമീപം പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോകുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തെ തുടര്‍ന്നാണ് മോഷ്ടാവ് വലയിലായത്.

സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, മണിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പേരാമ്പ്രയിലും പരിസരത്തും പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136448/the-police-arrested-the-thief-in-perambra)